വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ല; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇംപോസിഷന്‍ ശിക്ഷ

Kerala

അടൂർ: വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് ജീവനക്കാരെക്കൊണ്ട് നൂറുതവണ ഇംപോസിഷൻ എഴുതിപ്പിച്ച് അടൂർ പൊലീസ്. വിദ്യാർഥികളെ ബസിൽ കയറ്റാത്തതിന് ശിക്ഷയായി ജീവനക്കാരെക്കൊണ്ട് നൂറുതവണ ഇംപോസിഷൻ എഴുതിച്ചിരിക്കുകയാണ് അടൂർ പൊലീസ്. ‘കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ, മനഃപൂർവമായി ഇറക്കിവിടുകയോ, അപമര്യാദയായി പെരുമാറുകയോ ചെയ്യില്ല,’ എന്ന് നൂറുതവണ ഇംപോസിഷൻ എഴുതി സ്വകാര്യബസ് ജീവനക്കാർ പാഠം പഠിച്ചു.

പത്തനംതിട്ട-ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ‘യൂണിയൻ’ എന്ന സ്വകാര്യബസിലെ ജീവനക്കാർക്കായിരുന്നു ഇത്തരത്തിൽ ഒരു ശിക്ഷ ലഭിച്ചത്. രണ്ടുമണിക്കൂർ കൊണ്ടാണ് എഴുതി പൂർത്തിയാക്കിയത്. ഇനി ഇത്തരത്തിൽ ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന താക്കീതും നൽകിയാണ് ട്രാഫിക് എസ് ഐ ജി സുരേഷ് കുമാർ ഇവരെ വിട്ടയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *