കോഴിക്കോട്: ചാത്തമംഗലത്ത് ആദിവാസി വിദ്യാര്‍ത്ഥിയെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം. കുന്നമംഗലം സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് അന്വേഷണം നടത്തുക. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമീഷണര്‍ക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ 20 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കക്കാടംപൊയിലിലെ ആദിവാസി കോളനിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിക്കാണ് പൊലീസ് മര്‍ദനമേറ്റത്. കുട്ടിയുടെ ചാത്തമംഗലത്തെ ബന്ധുവിന്റെ വീട്ടില്‍ വച്ചായിരുന്നു മര്‍ദനം. തുടര്‍ന്ന് കുടുംബം പൊലീസിനെതിരെ പരാതി നല്‍കുകയായിരുന്നു.
കുട്ടിയുടെ തലക്കും കാലിനും സാരമായ പരിക്കുണ്ട്. തുടക്കത്തില്‍ കുറ്റം നിഷേധിച്ച പൊലീസ് തിരുവമ്ബാടി പൊലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടിക്ക് പണമടക്കം പൊലീസ് വാഗ്ദാനം ചെയ്തുവെന്നും കുടുംബം പറയുന്നു.