തലയിൽ മരക്കൊമ്പ് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Uncategorized

കൊല്ലം: തലയിൽ മരക്കൊമ്പ് വീണ് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരിച്ചു. കൊല്ലം കിഴക്കേ കല്ലട, താഴം തറയിൽ തെക്കതിൽ വർഷ എസ് (14) ആണ് മരിച്ചത്. സ്കൂൾ ബസ് കാത്തു നിൽക്കവേയാണ് അപകടം.

ഈ കഴിഞ്ഞ മുപ്പതാം തീയതി ചിലവൂർ കാവ് ക്ഷേത്രത്തിനു സമീപം സ്കൂൾ ബസ് കാത്തു നിൽക്കുമ്പോഴാണ് ക്ഷേത്ര ആല്‍മ രത്തിൽ നിന്നും മരക്കൊമ്പ് ഒടിഞ്ഞുവീണ് വർഷയ്ക്ക് തലയിൽ പരിക്കുപറ്റിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *