കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു

Kerala

കടുത്തുരുത്തി: കൂട്ടുകാര്‍ കുളിക്കുന്നത് നോക്കി നടക്കുന്നതിനിടെ കാല്‍തെറ്റി കുളത്തില്‍ വീണ വിദ്യാര്‍ഥി മരിച്ചു. മാന്‍വെട്ടം കപിക്കാട് കണ്ണാരത്തില്‍ ജോണിയുടെ മകന്‍ ആല്‍ഫ്രഡ് ജോണി (15) ആണ് മരിച്ചത്. മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ പകല്‍വീടിന് സമീപത്തെ പഞ്ചായത്ത് കുളത്തില്‍ വീണാണ് അപകടം.

ആല്‍ഫ്രഡ് കുളത്തില്‍ വീവുന്നത് കണ്ട കൂട്ടുകാര്‍ ഉടന്‍തന്നെ രക്ഷപെടുത്തി കുളത്തിന് കരയ്‌ക്കെത്തിക്കുകയും ഉടന്‍തന്നെ സമീപത്തെ സെന്റ് ജോര്‍ജ് ആശുപത്രിയിലും തുടര്‍ന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലറ സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് ഷൈനി. ആന്‍മരിയ ഏക സഹോദരിയാണ്. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *