സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരുടെയും പണിമുടക്ക് ഇന്ന്

Breaking Kerala

തിരുവനന്തപുരം: തുടർച്ചയായ ആനുകൂല്യ നിഷേധത്തിനെതിരെ സ സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഇന്ന് പണി മുടക്കും. കഴിഞ്ഞ 4 വർഷമായി തടഞ്ഞ് വച്ചിരിക്കുന്ന ലീവ് സറണ്ടർ പുന: സ്ഥാപിക്കുക , 3 വർഷത്തെ ക്ഷാമബത്ത കുടിശിക 18% അനുവദിക്കുക , ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക , മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക , വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ മേഖലയിലെ നാൽപതോളം സംഘടനകളാണ് സർക്കാരിന് പണിമുടക്ക് നോട്ടീസ് നൽകിയിട്ടുള്ളത്.
ജില്ലയിലെ 80 % സർക്കാർ ഓഫീസുകളും സ്കൂളുകളും അടഞ്ഞ് കിടക്കും. ആശുപത്രികളുടെ പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കും. 80% ജീവനക്കാരും പണിമുടക്കിൽ അണിചേരും.

സംസ്ഥാന ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങളാണ് കഴിഞ്ഞ ഏഴര വർഷമായി കവർന്നെടുക്കുകയോ തടഞ്ഞ് വയ്ക്കുകയോ ചെയ്തിട്ടുള്ളത്. 6 ഗഡു ക്ഷാമബത്ത കിടിശികയാണ്. ജനുവരി മാസം കുടിശിക 7 ഗഡുക്കളായി മാറി 21% ആയി അത് ഉയരും. കഴിഞ്ഞ 4 വർഷമായി ലീവ് സറണ്ടർ നൽകുന്നില്ല. 2019ലെ ശമ്പള പരിഷ്ക്കരണ കുടിശിക പി.എഫിൽ ലയിപ്പിക്കും എന്ന ഉത്തരവ് പോലും റദ്ദാക്കി. മെഡിസെപ്പിൻ്റെ പേരിൽ 6000 രൂപ വിഹിതമായി പിടിക്കുന്ന സർക്കാർ ഇതിലെ അപാതകൾ പരിഹരിക്കുന്നില്ല. നിലവിലുള്ള ആശുപത്രികൾ പോലും പദ്ധതിയിൽ നിന്ന് പിന്മാറുകയാണ്. 5 വർഷമായി ഭവന നിർമ്മാണ വായ്പ ഇല്ല. പങ്കാളത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നില്ല. പദ്ധതി പിൻവലിക്കില്ല എന്ന് പറഞ്ഞ് 1750 കോടി രൂപ കടമെടുക്കുയാണ് സർക്കാർ ചെയ്തത്. കേന്ദ്രവും മറ്റ് സംസ്ഥാനങ്ങളും നൽകുന്ന ആനുകൂല്യങ്ങളും കേരളത്തിലെ എൻപി എസ് ജീവനക്കാർക്ക് നൽകുന്നില്ല. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമാണ് നിലവിലുള്ളത്. നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാരുടെ കുടുംബ ബഡ്ജറ്റ് താറുമാറായി. ഈ വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

Leave a Reply

Your email address will not be published. Required fields are marked *