നാളെ ‘ഗ്രാമീണ്‍ ഭാരത് ബന്തി’ന് ആഹ്വാനംചെയ്ത് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുമാണ് രാവിലെ ആറു മുതല്‍ വൈകുന്നേരം നാലുവരെ ബന്തിന് ആഹ്വാനം നല്‍കിയത്.
ഡല്‍ഹി വളഞ്ഞ കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഇന്നു ചര്‍ച്ച നടത്തും. കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു ചണ്ഡീഗഡിലാണു ചര്‍ച്ച. ഉന്നത ഉദ്യോഗസ്ഥരെകൂടി പങ്കെടുപ്പിച്ച് ഓണ്‍ലൈനായി ചര്‍ച്ച നടത്താമെന്ന നിര്‍ദേശം കര്‍ഷക നേതാക്കള്‍ തള്ളിയിരുന്നു. ഇന്നലെ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ഷക നേതാക്കളെ കണ്ട് സംസാരിച്ചു.