ന്യൂഡല്‍ഹി: കേരളത്തില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ അടുത്തമാസം 20ന് അന്തിമവാദം തുടങ്ങും. ഹര്‍ജിക്കാരുടെ വാദങ്ങളും ഉന്നയിക്കുന്ന നിയമപ്രശ്നങ്ങളും എഴുതി തയ്യാറാക്കി നല്കാൻ ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥൻ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിര്‍ദേശിച്ചു. നിയമവിഷയങ്ങളില്‍ കോടതിയെ സഹായിക്കാൻ മുതിര്‍ന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥിനോട് കോടതി അഭ്യര്‍ഥിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, സംസ്ഥാന ബാലാവകാശകമീഷൻ തുടങ്ങിയ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണനയിലുള്ളത്. കേരളത്തിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് തെരുവുനായകളെ നിയന്ത്രിക്കാൻ കര്‍ശന നടപടികള്‍ക്ക് അനുമതി നല്‍കണമെന്നാണ് ഹര്‍ജികളിലെ മുഖ്യആവശ്യം.