കഠിനകംകുളത്ത് തെരുവുനായ ആക്രമണം: അഞ്ച് പേര്‍ക്ക് പരിക്കേറ്റു

Kerala Local News

തിരുവന്തപുരം: തിരുവനന്തപുരം കഠിനകംകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാളുടെ കൈവിരല്‍ നായ കടിച്ചെടുത്തു. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ആക്രമണത്തിനെതിരെ അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *