സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച്‌ അനാവശ്യ വിവാദം വേണ്ട: മന്ത്രി വി ശിവന്‍കുട്ടി

Breaking Kerala

കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണം സംബന്ധിച്ച്‌ അനാവശ്യ വിവാദം വേണ്ടെന്നും മാധ്യമങ്ങള്‍ ബിരിയാണിക്ക് പിറകെ നടക്കാതെ , മത്സരത്തില്‍ ശ്രദ്ധികാണാമെന്നും പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. കലോത്സവ പാചകപ്പുരയില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

വിവാദങ്ങള്‍ക്കും ചര്‍ച്ചക്കും പ്രസക്തിയില്ല. കലോത്സവ ഭക്ഷണം സംബന്ധിച്ച കഴിഞ്ഞ തവണത്തേത് ഒരു ചര്‍ച്ച മാത്രമാണ്. ബോധപൂര്‍വം ആരും വിവാദം ഉണ്ടാക്കാതിരുന്നാല്‍ കൊല്ലത്തേത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കലോത്സവമായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

സ്കൂള്‍ കലോത്സവത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയത്. മാധ്യമങ്ങള്‍ ബിരിയാണിയുടെ പിറകെ നടക്കേണ്ടതില്ല. മത്സരങ്ങള്‍ നടക്കുന്നുണ്ടോ എന്നും പങ്കെടുക്കാൻ വരുന്ന കുട്ടികള്‍ക്ക് സൗകര്യങ്ങളുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നും മന്ത്രി ശിവൻ കുട്ടി പറഞ്ഞു.വരുന്ന വര്‍ഷം സ്കൂള്‍ കലോത്സവത്തിന് നോണ്‍ വെജ് ഭക്ഷണവും ഉണ്ടാകുമെന്നാണ് കഴിഞ്ഞ തവണ കോഴിക്കോട് നടന്ന കലോത്സവത്തില്‍ മന്ത്രി ശിവൻകുട്ടി പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്ബാൻ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ നോണ്‍ വെജ് ഭക്ഷണം വിഷയം വിവാദമാവുകയും സ്കൂള്‍ കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനൻ നമ്ബൂതിരി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണമേ വിളമ്ബൂവെന്ന് സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *