തൃശൂർ: സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ഓവറാൾ ചാമ്പ്യന്മാരായ തൃശൂർ ടീമിൽ മാളയുടെ സാന്നിധ്യമായി റോബിനും. വെള്ളി മെഡൽ നേടിയ റിലേ ടീമിൽ മാളപ്പള്ളിപ്പുറം സ്വദേശി ചക്കാലക്കൽ റോബിൻ ജേക്കബ് ഉൾപ്പെടുന്നു .10000 മീറ്റർ മത്സരത്തിൽ നേരിയ വ്യത്യാസത്തിനു റോബിൻ നാലാം സ്ഥാനത്തേക്ക് പിൻതള്ള പ്പെടുകയായിരുന്നു.5000 മീറ്ററിലും തൃശ്ശൂരിന് വേണ്ടി മത്സരിച്ചു.
35 വയസ്സിനു മുകളിൽ പ്രായം ഉള്ളവരെ വിവിധ വിഭാഗം ആക്കി തിരിച്ച് നടത്തുന്ന മൽസരമാണ് മാസ്റ്റേഴ്സ് മീറ്റ്.2002 ൽ നടന്ന മീറ്റിൽ റോബിൻ സ്വർണ്ണ മെഡലും വെള്ളി മെഡലും നേടിയിരുന്നു.സംസ്ഥാനത്തെ വിവിധ ക്ലബ്ബുകൾ സംഘടിപ്പിച്ച ദീർഘ ദൂര ഓട്ട മൽസരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.40 വയസ്സിന് ശേഷമാണ് ഓട്ടത്തിൽ സജീവമാകുന്നത്.
മാള പള്ളിപ്പുറത്തെ പള്ളിയിൽ നിന്നും ദൂരെയുള്ള പള്ളികളിലേക്ക് ഓടി എത്തി പ്രാർത്ഥന നടത്തി മടങ്ങി വരുന്നതിലൂടെ ശ്രദ്ധ നേടിയിരുന്നു. തൃശൂർ പുത്തൻപള്ളി, കനകമല പള്ളി തുടങ്ങി 40 കിലോമീറ്റർ ദൂരെയുള്ള പള്ളികൾ വരെ ഇതിൽ പെടുന്നു.ഇതിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് ദീർഘ ദൂര ഓട്ട മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ധന വകുപ്പിൽ ജോലി ചെയ്യുകയാണ് റോബിൻ. മാനസികോല്ലാസത്തിനും സമ്മർദ്ദങ്ങൾ കുറക്കുന്ന തിനും ആരോഗ്യം നിലനിർത്തുന്നതിനും ഓട്ടം പോലുള്ള കായിക വിനോദങ്ങൾ സഹായിക്കുന്നതായി റോബിൻ പറഞ്ഞു.