സംസ്ഥാന ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയികളായവരെ ബിജെപി മുളക്കുളം പഞ്ചായത്ത് സമിതി അനുമോദിച്ചു

Local News

പെരുവ: പറവൂരിൽ നടന്ന സംസ്ഥാന ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും കരസ്ഥമാക്കിയ അവർമ ചളുവേലിൽ ബൈജുവിന്റെയും, സിമിയുടെയും മകളായ സ്നേഹ ബൈജുവിനെയും ചളുവേലിൽ കിഷോറിന്റെയും അഞ്ജുവിന്റെയും മകളായ ആർച്ച കിഷോറിനെയും ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മറ്റി അനുമോദിച്ചു.

കുറവിലങ്ങാട് മണ്ഡലം പ്രസിഡണ്ട് സിജോ സെബാസ്റ്റ്യൻ, മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് കൊച്ചുപുരയ്ക്കൽ, സെക്രട്ടറി ജയചന്ദ്രൻ ഞീഴൂർ, മുളക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ് പുന്നയ്ക്കൻ, സെക്രട്ടറി ജോബിൻ യോഹന്നാൻ, എ ഡി ഷാജി, എ കെ വേണുഗോപാൽ, സുബ്രഹ്മണ്യൻ ജി, പുഷ്ക്കരൻ കണിയാംപറമ്പിൽ, എ കെ സുധാകരൻ, ബിജു പനന്താനം, പ്രദീപ് ജി. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *