തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം വികസനം മരവിച്ച അവസ്ഥയാണുളളതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെ ബ്രാൻഡ് ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷെ അത് മാത്രം മതിയോ, സാധാരണക്കാർ അസംതൃപ്തരാകുമ്പോൾ എങ്ങനെയാണ് ബ്രാൻഡ് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. നടുവൊടിഞ്ഞു നിൽക്കുമ്പോൾ സർക്കാർ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം വികസനം മരവിച്ചു: പി കെ കുഞ്ഞാലിക്കുട്ടി
