രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തെലങ്കാനയിൽ കോൺഗ്രസ് മുന്നിൽ, ഛത്തീസ്ഗഡിൽ ബാഗേൽ സർക്കാറിന് ലീഡ്, മധ്യപ്രദേശിൽ ബിജെപിക്ക് ഭൂരിപക്ഷം

Breaking National

ഡല്‍ഹി: മധ്യപ്രദേശിലെ ദിമാനിയിൽ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ ലീഡ് ചെയ്യുന്നു. മൂന്ന് കേന്ദ്രമന്ത്രിമാരുൾപ്പെടെ ഏഴ് എംപിമാരെയാണ് ഇത്തവണ ബിജെപി മത്സരിപ്പിച്ചത്.
ട്രെൻഡുകൾ അനുസരിച്ച് രാജസ്ഥാനിൽ ബിജെപി ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. 199ൽ 98 സീറ്റുകളിലും പാർട്ടി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 89 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
തെലങ്കാനയിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയിട്ടുണ്ട്. 64 സീറ്റുകളിലാണ് പാർട്ടി ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ ബിആർഎസ് 35 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപി 99, കോൺഗ്രസ് 95 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.
ഛത്തീസ്ഗഡിൽ ബാഗേൽ സർക്കാർ 46 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *