ഗുരുവായൂർ:തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് 32 പവൻ തൂക്കം വരുന്ന സ്വർണ കിരീടവും ചന്ദന മുട്ടികള്‍ അരയ്ക്കുന്നതിന് പ്രത്യേകം നിര്‍മിച്ച മെഷീനും സമർപ്പിച്ചു. മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന മെഷിനാണ് ദുർഗ സ്റ്റാലിൻ, ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചത്.
ഇന്ന് രാവിലെയാണ് ദുർഗാ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കൾക്കൊപ്പം ഗുരുവായൂരിലെത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ക്ഷേത്രം ഡി എ മനോജ് കുമാർ പി എന്നിവർ ചേർന്ന് ദുർഗ്ഗാ സ്റ്റാലിനെയും ഒപ്പമുള്ളവരെയും സ്വീകരിച്ചു.