വൈക്കം: വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പഠന പ്രതീക്ഷ നല്‍കുന്ന ‘എസ് പരന്‍സാ 2k24’ പദ്ധതിയും, കഴിഞ്ഞ വര്‍ഷം പ്ലസ് ടൂ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിനികളെ ആദരിക്കലും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് പുരസ്‌കാര വിതരണവും നടത്തി.
സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ.ഡോ ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ ്അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സില്‍വി തോമസ്, പ്രഥമാധ്യാപിക മിനി അഗസ്റ്റിന്‍, പി.ടി.എ പ്രസിഡന്റ് കെ.എം ബിനു, അധ്യാപക പ്രതിനിധികളായ ഫാ.ഡോ ജ്യോതിസ് പോത്താറ, ഷൈനി എഡ്വേര്‍ഡ്, അര്‍ച്ചന സേവ്യര്‍, ജിപ്‌സി ജോസഫ്, ഫൊറോന പള്ളി ട്രസ്റ്റിമാരായ മാത്യൂ കോടാലിച്ചിറ, മോനിച്ചന്‍ പെരുഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തില്‍ പ്ലസ് ടൂവില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ 25 വിദ്യാര്‍ത്ഥിനികളേയും ‘സിന്‍സി സ്റ്റാര്‍’, ‘സിന്‍സി സ്‌കോളര്‍’ ജേതാക്കളേയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.