ശ്രീനഗറിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു

Breaking National

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. ഈദ്ഗാഹ് പള്ളിക്ക് സമീപം ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു.ഇൻസ്‌പെക്ടര്‍ മസ്‌റൂര്‍ അഹമ്മദിനാണ് വെടിയേറ്റതെന്ന് കശ്മീര്‍ സോണ്‍ പൊലീസ്. പിസ്റ്റള്‍ ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

പരിക്കേറ്റ പൊലീസുകാരനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും സുരക്ഷാ സേനയും പ്രദേശം വളഞ്ഞിട്ടുണ്ട്. ഭീകരരെ കണ്ടെത്തുന്നതിനായി സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *