ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈകോ സിഎംഡി

Breaking Kerala

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷൻ(സപ്ലൈകോ) ചെയർമാൻ ആൻഡ് മാജേിങ് ഡയറക്ടറായി(സിഎംഡി) ഡോ.ശ്രീറാം വെങ്കിട്ടരാമന് പൂർണ ചുമതല.
ഇതിനായി ഈ തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തത്തുല്യമാക്കി സർക്കാർ ഉത്തരവിറക്കി. 2013 ഐഎഎസ് ബാച്ച്‌ ഉദ്യോഗസ്ഥാനാണ്.
സപ്ലൈകോയിൽ രണ്ട് സിഎംഡിമാർക്ക് കീഴിൽ ജനറൽ മാനേജരായി തുടർന്ന ശ്രീറാം ഡോ. സഞ്ജീവ് പട്‌ജോഷി സിഎംഡി പദവിയിൽ നിന്ന് മാറിയതോടെ ഈ ചുമതലയും ഏറ്റെടുത്തു. പിന്നീട് സിഎംഡി സ്ഥാനത്ത് മറ്റ് നിയമനങ്ങളൊന്നും നടന്നില്ല. 2022 ഓഗസ്റ്റിൽ ജനറൽ മാനേജരായാണ് ശ്രീറാം സപ്ലൈകോയിൽ എത്തിയത്.
അതിന് മുമ്പ് ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചപ്പോൾ മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് ചൂണ്ടികാട്ടി വിമർശനം ഉയർന്നതോടെയാണ് സപ്ലൈകോയിലേക്ക് മാറ്റിയത്. ഈ നിയമനത്തെ എതിർപ്പ് വകുപ്പ് മന്ത്രി ജി ആർ അനിൽ കത്ത് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *