ഞീഴൂർ : ഞീഴൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ജത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകൾ മെയ് 19 ഞായറാഴ്ച ആരംഭിക്കും. നാളെ (മെയ് 20) ആരംഭിക്കുന്ന ഭാഗവത സപ്താഹം 26 ന് സമാപിക്കും. ഇന്ന് വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന, 7 ന് യജ്ഞമണ്ഡപത്തിൽ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ. അജിത്കുമാറിന് സ്വീകരണം, തുടർന്ന് യജ്ഞദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും തന്ത്രിമുഖ്യൻ മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരി നടത്തും, ശേഷം ആചാര്യവരണം, 7.30 ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പരായണവും പ്രഭാഷണവും അവതരണം : യജ്ഞാചാര്യൻ ബ്രഹ്മശ്രീ കല്ലാനിക്കാട്ട് ചന്ദ്രശേഖരൻ നമ്പൂതിരി.
ഞീഴൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 19 ന് ആരംഭിക്കും
