ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്തേക്കും. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉൾപ്പെടെയുള്ളവർ ഹോട്ടലിലെത്തിയത് ലഹരി വിരുന്നില്‍ പങ്കെടുക്കാനെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. താരങ്ങൾ അടക്കം 20 പേരേയും ഉടൻ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. സ്റ്റേഷനിൽ ഹാജരാകാൻ ശ്രീനാഥ് ഭാസിക്കും, പ്രയാഗ മാർട്ടിനും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഫോറൻസിക് വിഭാഗം ഇവർ മുറിയെടുത്ത ഹോട്ടലിൽ പരിശോധന നടത്തി. ഓംപ്രകാശിന്റെ സുഹൃത്തുക്കള്‍ ഹോട്ടലിൽ ഒരുക്കിയത് ലഹരിപാര്‍ട്ടിയാണെന്ന് വ്യക്തമായതോടെ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് സംഘം. ഫോറൻസിക് വിഭാഗം ഹോട്ടിലിൽ ഓം പ്രകാശ് താമസിച്ച മുറിയിലടക്കം പരിശോധ നടത്തി. ഹോട്ടലിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്.
ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്തേക്കും
