കുമരകം : ഗുരുദേവന്റെ റിക്ഷാ യാത്രയുടെ സ്മരണകൾ ഉണർത്തി കുമരകത്ത് ശാന്തി യാത്ര നടക്കും, കുമരകം 153 എസ്.എൻ.ഡി.പി ശാഖയോഗത്തിന്റെ ശാന്തി യാത്രയിൽ .ഗുരുദേവന് സഞ്ചരിയ്ക്കാൻ പ്രാക്കുളം പുതുവേലിൽ കേശവൻ എന്ന ശിഷ്യൻ സമർപ്പിച്ച
റിക്ഷാ വണ്ടിയുടെ പകർപ്പാണ്
പുനരാവിഷ്കരിക്കുന്നത്
ശിവഗിരിയിൽ പോയി റിക്ഷ നേരിട്ട് കണ്ട് അതേ മാതൃകയിൽ തന്നെ ഒരു റിക്ഷ നിർമ്മിച്ച് പുനരാവിഷ്കരിച്ചത്. മനോജ് മുണ്ടുപറമ്പും കുടുംബാംഗങ്ങളും ചേർന്ന്കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി നൽകുന്നു. ഈ റിക്ഷയുടെ നിർമ്മാണം നടത്തിയത് കുമരകം തോപ്പിൽ ജയചന്ദ്രനാണ്. ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ശാന്തി യാത്ര കിഴക്ക് ഗുരുമന്ദിരാങ്കണത്തിൽ നിന്ന് രണ്ട് മണിക്ക് പുറപ്പെട്ട് ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.