ശ്രീകൃഷ്ണൻ ഈശ്വരൻമാരിൽ ഇഷ്ടദേവനാകുന്നതെങ്ങനെ..?; ഇന്ന് ശ്രീകൃഷ്ണ ജയന്തി

Breaking

ഹൈന്ദവ വിശ്വാസ പ്രകാരം മുപ്പത്തി മുക്കോടി ഈശ്വരൻമാരുണ്ട് . ഈശ്വരൻമാർക്കും ഈശ്വരനായ ശ്രീപരമേശ്വരൻ മുതൽ മൃഗ പക്ഷി വനര സർപ്പ രൂപത്തിലുള്ള ഈശ്വരൻമാർവരെ ഭക്ത മനസുകളിലും അമ്പലങ്ങളിലും വാണരുളുന്നു മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ പ്രമുഖരായ ശ്രീരാമനും പരശുരാമനും . വാമന മൂർത്തിയുമെല്ലാമുണ്ട്.പക്ഷേ ഇവർക്കൊന്നുമില്ലാത്ത ഏന്ത് പ്രത്യേകതയാണ് ശ്രീകൃഷ്ണനുള്ളത്…?

തീർച്ചയായും പ്രത്യേകതയുണ്ട്. ആ പ്രത്യേകതയാണ് ഭഗവാനെ പണ്ഡിത-പാമര വ്യത്യാസമില്ലാതെ. കുബേര- കുചേലവ്യത്യാസമില്ലാതെ , മേലാള-കീഴാള വേർതിരിവില്ലാതെ ഏല്ലാ വിഭാഗത്തിലുള്ള ഭക്തജനങൾക്കും ഇഷ്ടദേവനായി മാറ്റുന്നത്.ശ്രീകൃഷ്ണനൊഴികെ മറ്റു ദൈവങ്ങളുടെയെല്ലാം സ്ഥായീ ഭാവം അനുഗ്രഹ നിഗ്രഹ ശേഷിയുള്ള ഈശ്വരഭാവം മാത്രമാണ്.

യോഗികൾ മോക്ഷം തേടിയും ഭോഗികൾ ധന- സുഖാദികൾ തേടിയും ഇവർക്കുമുന്നിൽ നിൽക്കുന്നത് ഭഗവാനും – ഭക്തരും ഏന്നഭാവത്തിൽ തന്നെയാണ്. അൽപം കൂടി വിശദമായി പറഞ്ഞാൽ തരാൻ ശേഷിയുള്ളവന്റെ മുന്നിൽ അതാവശ്യപ്പെട്ട് നിൽക്കുന്നവന്റെ ഭാവവും തന്നെ ശിക്ഷിക്കുവാൻ ശേഷിയുള്ളവന്റെ മുന്നിൽ നിൽക്കുമ്പോഴുള്ള ഭാവവും സമന്വയിച്ചാണ് ഭക്തന്റെ നിൽപ്പ്എന്നാൽ ശ്രീകൃഷ്ണന്റെ മുന്നിലെത്തുമ്പോൾ ഭക്തന്റെ ഭാവം ഈവിധത്തിലല്ല.ഏല്ലാത്തരത്തിലുള്ളവർക്കും അവരിലൊരാളായോ . അവർക്കേറ്റവും പ്രിയപ്പെട്ടവരായോ കാണാൻ കഴിയുന്ന വിധത്തിലാണ് ശ്രീകൃഷ്ണാവതാരത്തിന്റെ പ്രത്യേകത.

മാതാപിതാക്കളായ ഭക്തർക്കു മുന്നിൽ ശ്രീകൃഷ്ണൻ കുറുമ്പുകാരനായ അമ്പാടിക്കണ്ണനാണ്. പുത്രഭാവത്തിലാണ് അവർ കണ്ണനെ ആരാധിക്കുന്നത് അവർക്കവനെ സ്വാതന്ത്രത്തോടെ ഉമ്മ വയ്ക്കാം. ലാളിക്കാം. പറയുന്നതനുസരിക്കാതിരുന്നാൽ ശാസിക്കുവാനും ചെവിക്കൊന്നു നുള്ളാൻ പോലുമുള്ള സ്വാതന്ത്രമുള്ള മടിയിലിരിക്കുന്ന ദൈവമാണ് ശ്രീകൃഷ്ണൻ. വികൃതി സഹിക്കാനാകാതെ പരമഭക്തരായ വില്‌വ മംഗലം സ്വാമികളും കുറൂരമ്മയുമൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. അപ്പോൾ കണ്ണു നിറഞ്ഞ് ചുണ്ടു വിതുമ്പി പിണങ്ങി നിൽക്കുന്ന ഏട്ടു വയസുകാരനായി ഭക്തർക്കു മുന്നിൽ നിൽക്കുന്ന ഭഗവാൻ അതായത് ഭഗവാന്റെ ചെവിക്കൊന്ന് പിടിച്ച് ശാസിക്കുവാൻ പോലും സ്വാതന്ത്രമുള്ള ഈശ്വര സങ്കൽപമായി ശ്രീകൃഷ്ണൻ ഭക്തനു മുന്നിൻ നിൽക്കുന്നു

കുട്ടികൾക്കാകട്ടെ അവരിലൊരാളാണ് കണ്ണൻ. മഞ്ചാടിക്കുരു വാരിയും . കുന്നിക്കുരുപെറുക്കിയും മരത്തിൽ നിന്ന് പുഴയിലേക്കെടുത്ത് ചാടിയും. വെണ്ണകട്ടും സദാ വികൃതി കാട്ടി നടക്കുന്ന കണ്ണൻ അവർക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ്. കൂട്ടുകാരന് , കൂട്ടുകാരനോട് ഏന്ത് രഹസ്യവും പറയാമല്ലോ.? കുട്ടികൾ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് തങ്ങളുടെ അതേ പ്രായത്തിലുള്ള കണ്ണനോടല്ലാതെ മറ്റാരോടാണ്. ?

അൽപം കൂടി മുതിർന്ന് കൗമാരത്തിയവർക്കും ആൺ പെൺ വ്യത്യാസമില്ലാതെ കണ്ണൻ ഉറ്റ തോഴനാണ്.പെൺകൊടിമാർക്ക് കാമുകൻ.വനമാല ചാർത്തി .മുരളി വായിച്ച് നടക്കുന്ന കണ്ണനെക്കാൾ സുന്ദരനും രാഗലോലനുമായ മറ്റേതു കാമുകനാണ് ലോകത്തുള്ളത്..?പെൺകൊടികൾ ഈശ്വരനെ കാമുകനായി കണ്ട് ഇണക്കവും പിണക്കവും പരിഭവങ്ങളും പരാതികളുമൊക്കെ പറയുന്നു കണ്ണനോട്

മനസിൽ പ്രണയമുദിക്കുന്ന പ്രായത്തിൽ ആൺകുട്ടിൾക്ക് തങ്ങളുടെ മനസ് മനസിലാക്കാൻ കഴിയുന്ന രാധാ വിരഹാകുലനായി വിഷമിച്ച വനമാലിയേക്കാൾ മികച്ചൊരു കൂട്ടുകാരൻ മറ്റാരുണ്ട്..? സന്ദീപനി മഹർഷിയുടെ ഗുരുകുലത്തിൽ ശ്രീകൃഷ്ണനൊന്നിച്ച് പഠിച്ച സുദാമാവ് ഏന്ന ആത്മ സുഹൃത്ത് ഗൃഹസ്ഥാശ്രമിയായി ദാരിദ്രത്തിൽ വലയുമ്പോൾ പഴയ കൂട്ടുകാരനെ തേടിയെത്തുന്ന സന്ദർഭം ഓർക്കുക. കുചേലനായ സുദാമാവിനും പ്രാപ്യനായ സഖാവായി ശ്രീകൃഷ്ണൻ

ബാല്യ-കൗമാര – യവ്വനങ്ങൾ പിന്നിട്ട് ജീവിതം ഗൗരവ സ്വഭാവം കൈ കൊള്ളുന്ന കാലത്ത് കഴിഞ്ഞ ഓരോ ഘട്ടത്തിലും സമനായി ഒപ്പമുണ്ടായിരുന്നവൻ ഗുരുവായി വീണ്ടും വഴി കാട്ടാനെത്തുന്നു.ഭഗവത് ഗീതയുമായി..ചെയ്യണ്ടതെന്താണെന്നും ചെയ്യരുതാത്തതെന്താണന്നും കൃത്യമായി വ്യക്തമായി ഉദാഹരണ സഹിതം വിശദീകരിക്കുന്ന സമഗ്ര ജീവിത ദർശനങ്ങളടങ്ങുന്ന ഗീത യുമായി ഭഗവാൻ മാനവ കുലത്തിനാകെ ഗുരുനാഥനാകുന്നു..

ഏല്ലാ സംശയങ്ങൾക്കും അറുതി വരുത്തുന്ന ആചാര്യനാകുന്നു. ജീവിതത്തിന്റെ ഒരു നിർണായക ഘട്ടത്തിൽ തന്റെ ഭക്തനത് അനിവാര്യമായ ഘട്ടത്തിൽ മാത്രമാണ് ഭഗവാൻ അർജുനന് ഭഗവത് ഗീത ഉപദേശിച്ചത്.

അത് അർജുനന്റെ മനസിൽ ശിഷ്യ ഭാവം ഉണർന്നതിന് ശേഷം മാത്രം.

അർജുനൻ ശ്രീകൃഷ്ണന്റെ ആത്മ സ്നേഹിതനാണ്. ശ്രീകൃഷ്ണന്റെ പിതാവ് വസുദേവരുടെ സഹോദരി കുന്തിയുടെ മകനാണ് അർജുനൻ . ശ്രീകൃഷ്ണ സഹോദരി സുഭദ്രയുടെ ഭർത്താവുമാണ് അർജുനൻ ഈ അർത്ഥങ്ങളിൽ അർജുനൻ ശ്രീകൃഷ്ണനെ കണ്ടിരുന്നത് അളിയനായും ആത്മ മിത്രമായും മാത്രമാണ്.

ആ ഭാവത്തിൽ തന്നെ കാണുന്ന ഒരാളോട് അതി ഗഹനമായ ഭഗവത് ഗീത ഉപദേശിച്ചിട്ട് കാര്യമില്ലാത്തത് കൊണ്ടാകാം അർജുനൻ ശിഷ്യ ഭാവം കൈവരിക്കുന്നത് വരെ ഭഗവാൻ ഗീതോപദേശത്തിന് കാത്തിരുന്നത്.നല്ലൊരു ബന്ധുവായും . നയതന്ത്രജ്‌ഞനായും. ഭരണാധികാരിയായും. ദാർശനികനായും അതി ബുദ്ധിമാനായ കരു നീക്കക്കാരനായുമൊക്കെ ശ്രീകൃഷ്ണൻ ജീവിതത്തിൽ പല പല വേഷങ്ങൾ കെട്ടിയാടി.

അതിൽ ആർക്കും അവരവർക്കിഷ്ടമുള്ള ഭാവത്തിൽ ഭഗവാനെ ആരാധിക്കാം. പൂജിക്കാം.ഈ പ്രത്യേകത മഹാവിഷ്ണുവിന്റെ തന്നെ മറ്റൊരവതാരമായ ശ്രീരാമ ചന്ദ്രനോ . പ്രപഞ്ച നാഥനായ ശ്രീപരമേശ്വരനോ ഇല്ലാത്തതാണ്.ഘോര കൊതാണ്ഡ ധാരിയായ ശ്രീരാമനെയോ മറ്റ് അവതാരങ്ങളെയോ ഒന്നും പുത്ര – കാമുക സുഹൃദ് ഭാവത്തിൽ കാണുക സാധുമല്ല.പ്രപഞ്ച നാഥനായ ശ്രീപരമേശ്വനും പിതൃസ്ഥാനമല്ലാതെ മറ്റു ഭാവങ്ങൾ ചേരുന്നതല്ല.

ഇവർക്ക് മാത്രമല്ല മുപ്പത്തിമുക്കോടി ദേവീ ദേവൻമാരിൽ ശ്രീകൃഷ്ണനൊഴിച്ച് മറ്റൊരു ദൈവത്തിനും മാനവ ജീവിതത്തിലെ ഓരോ ഘട്ടങ്ങളുമായും ഇഴുകിച്ചേർന്ന് താദാത്മ്യം പ്രാപിക്കുവാൻ കഴിയില്ല…അത് കഴിയുന്നതാകട്ടെ..വികൃതി കുട്ടിയായും കള്ളക്കാമുകനായും. കള്ളത്തരങ്ങൾക്കും കൂട്ടുനിൽക്കുന്ന കളിക്കൂട്ടുകാരനായും. ബുദ്ധി പറഞ്ഞ് തരുന്ന ബന്ധുവായും. ഉപദേശിക്കുന്ന ഗുരുവായുമൊക്കെ രൂപം മാറുന്ന സാക്ഷാൽ ശ്രീകൃഷ്ണ പരമാത്മാവിന് മാത്രം…..

Leave a Reply

Your email address will not be published. Required fields are marked *