ജൗന്‍പൂര്‍: 14 പേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2005ലെ ശ്രംജീവി എക്സ്പ്രസ് ട്രെയിന്‍ സ്ഫോടനക്കേസില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ഡിസംബര്‍ 23ന് കുറ്റക്കാരാണെന്ന് വിധിച്ച പ്രതികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
ശ്രംജീവി ട്രെയിന്‍ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിലാലുദ്ദീനും നഫികുല്‍ വിശ്വാസിനുമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രാജേഷ് കുമാര്‍ റായി വധശിക്ഷ വിധിച്ചതെന്ന് ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ സതീഷ് പാണ്ഡെ പറഞ്ഞു.
ഹിലാലുദ്ദീന്‍ ബംഗ്ലാദേശ് സ്വദേശിയും വിശ്വാസ് പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ്. കോടതി ശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം കുറ്റവാളികളെ പോലീസ് വാഹനത്തില്‍ ജയിലിലേക്ക് കൊണ്ടുപോയി.2005 ജൂലൈ 28ന് സിങ്ഗ്രാമാവു റെയില്‍വേ സ്റ്റേഷനിലെ ഹരിഹര്‍പൂര്‍ റെയില്‍വേ ക്രോസിന് സമീപമാണ് ശ്രംജീവി എക്സ്പ്രസിന്റെ ജനറല്‍ ബോഗിയില്‍ ബോംബ് സ്ഫോടനം ഉണ്ടായത് . ഇതില്‍ 14 പേര്‍ മരിക്കുകയും 62 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനിന്റെ ജനറല്‍ ബോഗിയില്‍ ബ്രീഫ്കേസില്‍ ഭീകരര്‍ ബോംബ് സൂക്ഷിച്ചിരുന്നു. ഡിസംബര്‍ 22ന് ജൗന്‍പൂര്‍ കോടതി രണ്ട് ഭീകരരും കുറ്റക്കാരാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ശ്രംജീവി എക്സ്പ്രസ് ബോംബ് സ്ഫോടനക്കേസ്: രണ്ട് ഭീകരര്‍ക്ക് വധശിക്ഷ
