മികച്ച ഹോക്കി താരത്തിന് രാജ്യാന്തര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മലയാളി താരം പി.ആർ.ശ്രീജേഷ്, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് എന്നിവർ ഇടം നേടി.
മികച്ച ഗോൾകീപ്പർക്കുള്ള അവാർഡിന് ശ്രീജേഷിനെ പരിഗണിക്കുന്നുണ്ട്. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിൽ ഇരുവരും പ്രധാന പങ്കുവഹിച്ചിരുന്നു.
നെതർലൻഡ്സിന്റെ തിയറി ബ്രിങ്ക്മാൻ, ജോയെപ് ഡി മോള്‍, ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ലണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ഹർമൻപ്രീതുമായി മത്സരിക്കുന്നത്.