ന്യൂഡൽഹി: എസ് പി ജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരിക്കെ പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അന്ത്യം സംഭവിച്ചത്.2016 മുതല്‍ അരുണ്‍ കുമാര്‍ സിന്‍ഹ എസ്പിജി തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. എസ്പിജി തലവനായുള്ള അദ്ദേഹത്തിന്റെ കാലവധി മേയ് 31ന് ആണ് ഒരു വര്‍ഷം കൂടി നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു അദേഹത്തിന്റെ നിയമനം.