മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, ഇൻക്വസ്റ്റ് പൂർത്തിയായി

Breaking Kerala

കൊച്ചി ചമ്പക്കരയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട അച്ചാമ്മയുടെ ഇൻക്വസ്റ്റ് പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി വിനോദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അരുംകൊല ഉണ്ടായത്. ചമ്പക്കര തുരുത്തി അമ്പലത്തിനു സമീപം ബ്രൂക്ലൗഡ് ഫ്ലാറ്റില്‍ താമസിക്കുന്ന അച്ചാമ്മയെയാണ് മകന്‍ വെട്ടിക്കൊലപ്പെടുത്തിയത്.മ ണിക്കൂറുകളോളം അമ്മയെ പൂട്ടിയിട്ട ശേഷമായിരുന്നു കൊലപാതകമെന്ന് നാട്ടുകാര്‍ പറഞ്ഞു.

അച്ചാമ്മയെ മകന്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തിയിരുന്നെന്നും പിന്നീട് അമ്മയും മകനുമായി സംസാരിച്ച് മറ്റ് പ്രശ്നങ്ങളില്ലാ എന്നുറപ്പുവരുത്തിയ ശേഷം പോലീസ് മടങ്ങിപ്പോവുകയുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ രാത്രിയോടെ വീടിനുള്ളില്‍ നിന്നും നിലവിളിയും സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ശബ്ദവും കേട്ടതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ വീണ്ടും പോലീസിനെ വിളിച്ചുവരുത്തി.പൂട്ടിക്കിടക്കുന്ന വീടിന്‍റെ വാതില്‍ പൊളിച്ച് പോലീസ് അകത്തുകയറിയപ്പോഴേക്കും വിനോദ് അച്ചാമ്മയെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *