തൃശൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ മകനും കുഞ്ഞും മരിച്ചു

Breaking Kerala

തൃശൂർ: ചിറക്കാക്കോട് പിതാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസന്റെ മകൻ ജോജി (38), ജോജിയുടെ മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ ജോജിയുടെ ഭാര്യ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ജോൺസനും ഗുരുതരാവസ്ഥയിലാണ്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം. വർഷങ്ങളായി ജോൺസണും ഭാര്യയും ജോജിയോടൊപ്പമാണ് താമസം. നിരന്തരമായി വീട്ടില്‍ വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജോണ്‍സണ്‍, ജോജിയും ഭാര്യയും മകനും കിടക്കുന്ന മുറി പുറത്തു നിന്ന് പൂട്ടിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഓടിക്കൂടിയ അയല്‍വാസികളാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *