ഒരു കോടി വീടുകളില്‍ സോളാര്‍ പാനലുകള്‍; ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പ്രഖ്യാപിച്ച് മോദി

Breaking National

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളില്‍ കേന്ദ്രം സോളാര്‍ പാനല്‍ സ്ഥാപിക്കും. സര്‍ക്കാരിന്റെ ‘പ്രധാനമന്ത്രി സൂര്യോദയ യോജന’യുടെ ഭാഗമായാണ് പദ്ധതി.
അടുത്തിടെ ഇത് സംബന്ധിച്ച ഒരു യോഗത്തില്‍ മോദി അധ്യക്ഷത വഹിച്ചിരുന്നു. വീടുകളില്‍ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന സോളാര്‍ പാനലുകള്‍ അവലോകനം ചെയ്യുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്സില്‍ പങ്കിട്ടിരുന്നു.
സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽ നിന്നുള്ള ഊർജം എല്ലാ ഭക്തർക്കും ലഭ്യമാകുമെന്നും മോദി പറഞ്ഞു. എക്‌സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.
സാധാരണക്കാരന്റെ വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ വീടുകളുടെ മേല്‍ക്കൂരയില്‍ സ്വന്തമായി സോളാര്‍ റൂഫ്‌ടോപ്പ് സംവിധാനം ഉണ്ടായിരിക്കണം എന്ന തന്റെ ആഗ്രഹം കൂടുതല്‍ ശക്തിപ്പെട്ടുവെന്നും മോദി വ്യക്തമാക്കി. ശ്രീരാമ ഭഗവാന്‍ എന്നാല്‍ ഊര്‍ജമാണെന്നും, ഇത് പുതിയൊരു കാലഘട്ടത്തിന് തുടക്കമിട്ടിരിക്കുകയാണെന്നും മോദി നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *