സോളാര്‍ കേസില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നതയില്ലെന്ന് കെ സുധാകരൻ

Kerala

തിരുവനന്തപുരം: തന്റെ മുൻ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ അനധികൃത സ്വത്ത് സമ്ബാദന പരാതി രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിജിലൻസ് അന്വേഷണത്തില്‍ ആശങ്കയില്ല. രേഖകള്‍ എല്ലാം കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചിറക്കല്‍ രാജാസ് സ്കൂള്‍ ഏറ്റെടുക്കാനായി പിരിച്ച തുക വകമാറ്റി ചിലവഴിച്ചു എന്ന കേസില്‍ വിജിലൻസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായതിന് ശേഷമായിരുന്നു കെ സുധാകരന്റെ പ്രതികരണം.

കെ കരുണാകരന് ട്രസ്റ്റ് വഴി പിരിച്ച തുക ഉപയോഗിച്ച്‌ സ്കൂള്‍ ഏറ്റെടുക്കാനായില്ലെങ്കിലും കൃത്യമായ കണക്ക് കരുതിയിട്ടുണ്ട്. പണം എല്ലാവര്‍ക്കും മടക്കി നല്‍കിയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. കൂടാതെ സോളാര്‍ ഗൂഢാലോചന സിബിഐ തന്നെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗൂഢാലോചന കണ്ടെത്തിയ ഏജൻസി തന്നെയാണ് അത് അന്വേഷിക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കെ സുധാകരൻ അറിയിച്ചു. തുടരന്വേഷണം വേണം. അന്വേഷണം സുതാര്യമായിരിക്കണം. കെ ബി ഗണേഷ് കുമാറിന്റെ പങ്ക് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *