തിരുവനന്തപുരം: സര്‍ക്കാരിന്റെ 10 രൂപ കുപ്പിവെള്ളം ഹിറ്റായതോടെ സോഡയും ശീതളപാനീയങ്ങളും വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് സർക്കാർ.ജലവിഭവവകുപ്പിനുകീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്റെ (കിഡ്ക്) ‘സുജലം’ പദ്ധതിയുടെ ഭാഗമായാണ് ഹില്ലി അക്വാ എന്ന കുപ്പിവെള്ളം വിപണിയിലെത്തിച്ചത്.
സോഡയും ശീതള പാനീയങ്ങളും കൂടുതലായി എത്തിക്കാൻ മൂന്ന് പുതിയപ്ലാന്റുകള് നിര്‍മിക്കാനും തീരുമാനമായി. കോഴിക്കോട് പെരുവണ്ണാമൂഴിയിലും എറണാകുളം ആലുവയിലുമാണ് പ്ലാന്റുകള്‍ നിര്‍മിക്കുക. സോഡയും ശീതളപാനീയങ്ങളും നിര്‍മിച്ച് വിതരണംനടത്താനുള്ള അനുമതിയും കിഡ്കിന് ലഭിച്ചിട്ടുണ്ട്.ആറുമാസത്തിനുള്ളില്‍ ഉത്പാദനമാരംഭിക്കും.ഇടുക്കി തൊടുപുഴയിലും തിരുവനന്തപുരം അരുവിക്കരയിലുമാണ് കിഡ്കിന് നിലവില്‍ കുപ്പിവെള്ളപ്ലാന്റുകളുള്ളത്. മണിക്കൂറില്‍ 5000 ലിറ്റര്‍ വീതമാണ് ഇരുപ്ലാന്റുകളുടെയും ഉത്പാദനശേഷി.
സോഡയും ശീതളപാനീയങ്ങളും ഇനി സര്‍ക്കാര്‍ വിപണിയിലെത്തിക്കും
