സ്നേഹ കൂട്ടായ്മയും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

Kerala

എസ്എൻഡിപി യോഗം നോർത്ത് പറവൂർ യൂണിയൻ വനിതസംഘം സംഘടിപ്പിച്ച സ്നേഹ കൂട്ടായ്മയും മോട്ടിവേഷൻ ക്ലാസും 09/02/2025 ഞായറാഴ്ച രാവിലെ 10ന് പറവൂർ എസ്എൻഡിപി യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് അതിവിപുലമായി നടന്നു. യൂണിയൻ വനിതസംഘം പ്രസിഡന്റ് ശ്രീമതി ഷൈജ മുരളിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ പി.എസ്. ജയരാജ് ഗുരുദേവ ദർശനങ്ങളെക്കുറിച്ചും കുടുംബഭദ്രതയെക്കുറിച്ചും ആമുഖപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി ശ്രീമതി ബിന്ദു ബോസ് സ്വാഗതം ആശംസിച്ചു. എസ്എൻഡിപി യോഗം വനിതസംഘം വൈസ് പ്രസിഡണ്ടും യോഗം കൗൺസിലറുമായ ശ്രീമതി ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്ത പ്രസ്തുത യോഗത്തിൽ യൂണിയൻ ചെയർമാൻ ശ്രീ.സി.എൻ. രാധാകൃഷ്ണൻ അനുഗ്രഹപ്രഭാഷണവും യൂണിയൻ കൺവീനർ ശ്രീ. ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണവും നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീ.എം. പി.ബിനു ഗുരുദേവ സന്ദേശത്തെ കുറിച്ചും, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസ് ശ്രീ.ഡി. ബാബു സംഘടന സന്ദേശത്തെ കുറിച്ചും സംസാരിക്കുകയും ചെയ്തു. തുടർന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ ഡി. പ്രസന്നകുമാർ, ശ്രീ കണ്ണൻ കൂട്ടുകാട്, ശ്രീ കെ ബി സുഭാഷ്, ശ്രീ വി എൻ നാഗേഷ്, ശ്രീ ടി എം ദിലീപ്, ശ്രീ വി പി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ശ്രീ. പി.എസ്. വിനയൻ (ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം) നയിച്ച പഠന ക്ലാസും വിനോദ പരിപാടികളും നടന്നു. എസ്എൻഡിപി യൂണിയൻ മുൻ ബാലജനയോഗം സെക്രട്ടറി ആയ കുമാരി ആര്യ ലക്ഷ്മിയെ മെഡിക്കൽ മേഖലയിൽ ഉന്നത വിജയം നേടിയതിന് അനുമോദിച്ചു. ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ യൂണിയന്റെ സഹകരണത്തോടെ നേത്ര, ത്വക്ക്, ഗൈനക്കോളജി വിഭാഗത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തിയത് 100 കണക്കിന് വനിതകൾക്ക് പ്രയോജനപ്രദമായി. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടികൾ വൈകിട്ട് 5 ന് വനിതാ സംഘം ജോയിൻ കൺവീനർ ശ്രീമതി സുനില അനിരുദ്ധൻ കൃതജ്ഞത അർപ്പിച്ചതോടെ യോഗ പരിപാടികൾ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *