ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. 34ാമതു തവണയാണ് കേസ് സുപ്രീം കോടതിയിൽ മാറ്റിവയ്ക്കുന്നത്. കേസ് അന്വേഷിച്ച സിബിഐയുടെ ആവശ്യപ്രകാമാണ് നടപടി. കേസിൽ സിബിഐ
അഭിഭാഷകൻ മറ്റൊരു കേസുമായി ബന്ധപ്പെട്ട തിരക്കിലാണെന്നാണ് ഇന്നു സിബിഐ കോടതിയെ അറിയിച്ചത്. ഈ വാദത്തെ ആരും എതിർത്തതുമില്ല. ഈ സാഹചര്യത്തിലാണ് കേസ് മാറ്റി വച്ചത്.
ലാവലിൻ കേസ് വീണ്ടും മാറ്റി
