വ്യത്യസ്തമായ കാവ്യസായാഹ്ന കൂട്ടായ്മ സൗഹൃദം ഊട്ടി ഉറപ്പിക്കുന്നു: സിപ്പി പള്ളിപ്പുറം

Kerala

കൊച്ചി: സമൂഹത്തിൽ 20 വർഷമായി മുടക്കം കൂടാതെ എല്ലാ വർഷവും ഏപ്രിൽ 24ന് കൂടുന്ന ഈ കൂട്ടായ്മ വ്യത്യസ്തമായ ഒരു സംസ്കാരവും സൗഹൃദവും ഊട്ടി ഉറപ്പിക്കുന്നുവെന്ന് പ്രൾസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പറം അഭിപ്രായപ്പെട്ടു. 20-ാം മത് എം.ടി. ജുസ സ്മാരക കാവ്യസായാഹ്നം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കെ.വി. അനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വി.വി.സാമിനാഥൻ, വി.എസ്സ്. ബോബൻ എന്നിവർ ആശംസകൾ അനുസ്മരണ സമ്മേളനവും ആദരവ് ചടങ്ങും മുരളീധരൻ ആനാപ്പുഴ ഉത്ഘാടനം ചെയ്തു. കുസും ഷലാൻ. പറവൂർ ബാബു, ശ്രീദേവി. കെ. ലാൽ, വിജയ് കൃഷ്ണ വി എസ്സ്. എന്നിവരെ ആദരിച്ചു.ഗീത ടീച്ചർ. ഹവ്വ ടീച്ചർ എന്നിവർ ചേർന്ന് വൈക്കം മുഹമ്മദ് ബഷീറിൻ്റെ പാത്തുമ്മയുടെ ആട് രംഗാവതരണം നടത്തി ഫിലിപ്പ് ഒളാട്ടുപുറം സ്വാഗതവും ഷാജു പീറ്റർ നന്ദിയും പറഞ്ഞു. രാവിലെ ദിവ്യബലിയും കല്ലറയിൽ പ്രാർത്ഥനയും നടത്തി. കവിയരങ്ങിൽ തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിലെ കവികൾ പങ്കെടുത്തു. എം. എസ്. രാധാകൃഷ്ണൻ, സോഫി ജോജോ,സീന സോളമൻ, അപ്പു.വി.എസ്സ്. എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *