സിൽവർലൈൻ പദ്ധതി നിലച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുമ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ കത്തിടപാടുകൾ സജീവം. കെ-റെയിലുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് റെയിൽവേ ഗതിശക്തി ഡയറക്ടർ ദക്ഷിണ റെയിൽവേ മാനേജർക്ക് നിർദേശം നൽകി. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.