വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ഡീൻ എം.കെ. നാരായണനും അസി. വാർഡൻ ഡോ.കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നൽകും.ഹോസ്റ്റലിലും ക്യാമ്പസിലും നടന്ന സംഭവങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്നാണ് നോട്ടീസിലെ ചോദ്യം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുമ്പ് കാരണം ബോധിപ്പിക്കാനായിരുന്നു നിർദേശം. ഇരുവരുടെയും ആവശ്യപ്രകാരം രാവിലെ 10.30 വരെ സമയം നീട്ടി.വിശദീകരണം അനുസരിച്ചായിരിക്കും ഇരുവർക്കുമെതിരെ നടപടി. നിലവിൽ കേസിലെ പ്രതികളെല്ലാം റിമാൻഡിലാണ്.കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തുടർച്ചയായ പ്രതിഷേധങ്ങളെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.