തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ഥ് മരിച്ചത്തിന് പിന്നില്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.ഈ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള രാഷ്ട്രീയ താല്‍പര്യങ്ങളും ഉണ്ടാകില്ലായെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാര്‍ഥിന്റെ കുടുംബത്തിനെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിദ്ധാര്‍ഥിന്റെ കുടുംബത്തിനോടൊപ്പമാണ് സര്‍ക്കാരെന്ന മുഖ്യമന്ത്രിയുടെ സന്ദേശം സിദ്ധാര്‍ഥിന്റെ പിതാവിനെ അറിയിച്ചതിന് ശേഷം കുടുംബത്തിനെ ആശ്വസിപ്പിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.
സിദ്ധാര്‍ഥ് മരിച്ച സംഭവത്തിന് പിന്നില്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും : മന്ത്രി വി ശിവന്‍കുട്ടി
