തൃശൂർ:കേരള സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയിൽ നില്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ നടി ശോഭന.ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നും ശോഭന പറഞ്ഞു.എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം കുറവാണ്.അതിന് ഒരു മാറ്റം ഉണ്ടാകാൻ വനിത സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു ശകുന്തള ദേവിയും ഒരു കൽപന ചൗളയും ഒരു കിരൺ ബെദിയും മാത്രമാണ് നമുക്ക് ഉള്ളത്.അതിന് മാറ്റം ഉണ്ടാകണമെന്നും ശോഭന പറഞ്ഞു.
കേരള സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയിൽ നില്ക്കുന്നത്: ശോഭന
