സുരേഷ് ഗോപിക്കെതിരെ പ്രവർത്തിച്ചാൽ ജനങ്ങൾ നേരിടും; പൊലീസിനെതിരെ ശോഭ സുരേന്ദ്രൻ

Kerala

കോഴിക്കോട്: സുരേഷ് ഗോപി വിഷയത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ. മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി ബുധനാഴ്ച നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. കോഴിക്കോട്ടെ പൊലീസ് ചെയ്യുന്നതിനെല്ലാം കണക്കുപുസ്തകമുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

‘സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പൊലീസ് അധികാരികൾ മുന്നോട്ടു വരുകയാണ്. ഒരേ നീതി പുലർത്താൻ പൊലീസ് തയ്യാറാകണം. ഇല്ലെങ്കിൽ പൊതുജനങ്ങൾ നിയമത്തെ വെല്ലുവിളിക്കും. ഒരു ബുക്കിൽ കോഴിക്കോട്ടെ കണക്കുകളെല്ലാം എഴുതിവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്ക് എതിരായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് പ്രമോഷൻ കിട്ടുമായിരിക്കും പക്ഷേ ജനങ്ങൾ നേരിടും’, ശോഭ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *