ആലപ്പുഴ: ഷിഗല്ല രോഗം കൊല്ലത്ത് സ്ഥിരീകരിച്ചതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ആരോഗ്യവകുപ്പ് കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. കൊല്ലം ജില്ലയിൽ നാലു വയസ്സുകാരന് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു.
അസുഖം പിടിപെട്ട കുട്ടിയുടെ സഹോദരൻ നാല് ദിവസം മുൻപ് കടുത്ത വയറിളക്കവും പനിയും ബാധിച്ച് മരിച്ചിരുന്നു.
ഷിഗല്ല രോഗം; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി
