ഷെഹ്നയുടെ ആത്മഹത്യ: ന്യൂനപക്ഷ കമ്മിഷൻ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പുറത്ത്

Breaking Kerala

തിരുവനന്തപുരം: ഡോ.ഷെഹ്നയുടെ ആത്മഹത്യാ കേസിൽ ന്യൂനപക്ഷ കമ്മിഷൻ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് പുറത്ത്.ഡോ.ഇ.എ.റുവൈസ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയാത്തതും, റുവൈസിന്റെ സഹായം ലഭിക്കാത്തതിലും വാട്സാപ്പിൽ റുവൈസ് ബ്ലോക് ചെയ്തതിലുള്ള മനോവിഷമവുമാണ് വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷെഹ്നയുടെ ആത്മഹത്യ യ്ക്കു കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നത്.
കേസ് നിലവിൽ അന്വേഷണത്തിലാണെന്നും ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നു ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എസ്എച്ച്ഒ സാബുജി കമ്മിഷൻ ചെയർമാൻ എ.എ.റഷീദിന് റിപ്പോർട്ട് സമർപ്പിച്ചു.മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ റിപ്പോർട്ടും കമ്മിഷൻ ചെയർമാനു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *