ആലപ്പുഴ: പാറശാല ഷാരോൺ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യ നടപടികൾ വൈകിയതിനാൽ മോചനം വൈകുകയായിരുന്നു. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കി.
സഹ തടവുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. ആൺ സുഹൃത്തായ ഷാരോൺ രാജിന് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്.