തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാറ്റി. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. അട്ടക്കുളങ്ങരയിൽ നിന്നും ഗ്രീഷ്മയടക്കം രണ്ട് തടവുകാരെ സഹതടവുകാരുടെ പരാതിയെ തുടർന്നാണ് മാറ്റിയത്.
അട്ടക്കുളങ്ങര ജയിലിലായിരുന്നു കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ തടവിൽ കഴിഞ്ഞിരുന്നത്. തമിഴ്നാട് പരിധിയിലെ പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു.
തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.