ഷാരോണ്‍ കൊലക്കേസ് വാദം നവംബര്‍ മൂന്നിലേക്ക് മാറ്റി

Breaking Kerala

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റിവെച്ചു. ഗ്രീഷ്മ ഉള്‍പ്പെടെ മൂന്നു പ്രതികളും ഇന്ന് ഹാജരായി.നവബര്‍ 3 ന് തന്നെ പ്രാരംഭവാദം ആരംഭിക്കും. കേരളത്തില്‍ വിചാരണ നടത്താന്‍ കഴിയുമോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വാദം നടക്കും. ഷാരോണ്‍ കൊലക്കെസിലെ മുഖ്യപ്രതിയായ ഗ്രീഷ്മക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ 26-ാം തീയതിയാണ് ഗ്രീഷ്മക്ക് ജാമ്യം കിട്ടിയത്. 11 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്.

കുറ്റകൃത്യം നടന്നത് തമിഴ്‌നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്‌നാട്ടിലാണെന്നും ആരോപിച്ച്‌ ഗ്രീഷ്മ നല്‍കിയ മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി പിന്നീട് വാദം കേള്‍ക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെകൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുന്‍ കാമുകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാതെ വന്നപ്പോള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലക്കി നല്‍കി കൊലപ്പെടുത്തുകയായിരുന്നു.

നെയ്യൂരിലെ സ്വകാര്യ കോളോജില്‍ റേഡിയോളജി ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോണ്‍. ബസ് യാത്രക്കിടയിലാണ് ഗ്രീഷ്മയെ പരിചയപ്പെട്ടത്. 10 മാസം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നപ്പോള്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ഷാരോണ്‍ വിസമ്മതിച്ചു. ഇതാണ് കൊലയിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *