തിരുവനന്തപുരം സ്വദേശിയെ ഷാര്‍ജയില്‍ കൊലപ്പെടുത്തി: പ്രതികള്‍ പിടിയില്‍

Kerala

ഷാർജ: യുഎഇയിലെ ഷാർജയില്‍ തിരുവനന്തപുരം സ്വദേശിയെ കൊന്ന് മരുഭൂമിയില്‍ കുഴിച്ച്‌ മൂടിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.മുട്ടട സ്വദേശി അനില്‍ കുമാർ വിൻസന്‍റ് (60) ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകരായ രണ്ട് പാകിസ്ഥാൻ സ്വദേശികളാണ് പിടിയിലായത്.

അനില്‍ കുമാർ ശാസിച്ചതിന്‍റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയത്. ഇയാളെ കഴുത്ത് ഞെരിച്ച്‌ കൊന്ന് മരുഭൂമിയില്‍ കുഴിച്ചിട്ടതായി പ്രതികള്‍ മൊഴി നല്‍കി. മൃതദേഹം മരുഭുമിയിലെത്തിക്കാൻ സഹായിച്ച പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവർ രാജ്യം വിട്ടതായാണ് വിവരം. മൃതദേഹം മരുഭുമിയില്‍ നിന്ന് നേരത്തേ കണ്ടെടുത്തിരുന്നതായി പോലീസ് അറിയിച്ചു.

ദുബൈയിലെ ടി സിംഗ് ട്രേഡിംഗ് എന്ന് സ്ഥാപനത്തില്‍ 36 വർഷമായി പിആർഒയാണ് കൊല്ലപ്പെട്ട അനില്‍. ജനുവരി രണ്ടിനാണ് ഇയാളെ കാണാതായത്.

തുടർന്ന് കുടുംബം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *