ഷാൻ വധക്കേസ്: കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി ഇന്ന് പരിഗണിക്കും

Kerala

ആലപ്പുഴ: എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി ഇന്ന് പരിഗണിക്കും. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികൾ നൽകിയ ഹർജി പരിഗണിക്കുന്നത്.

ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിയാണ് അന്വഷണം നടത്തി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ കുറ്റപത്രം സമർപ്പിക്കേണ്ടത് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറാണെന്നും ഡിവൈഎസ്പിക്ക് ഇതിന് അധികാരമില്ലെന്നുമാണ് പ്രതികൾ ഉന്നയിക്കുന്ന വാദം. കുറ്റപത്രം മടക്കി നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഈ ഹർജി തീർപ്പാക്കിയ ശേഷം മാത്രമെ കേസ് തുടങ്ങാനാവു. ഷാൻ വധകേസിൽ ആദ്യം പിടിയിലായ 9 പേരുടെയും പിന്നീട് പിടിയിലായ 2 പേരുടേയും വിചാരണ ഒരുമിച്ചാണ് നടത്തുക. 2021 ഡിസംബർ 18 നാണ് പ്രതികൾ ചേർന്ന് ഷാനെ കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *