പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ സംഭവത്തില്‍ ഷാജന്‍ സ്‌കറിയയ്ക്കും ഗൂഗിള്‍ ഇന്ത്യയ്ക്കും എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിനാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. ഷാജന്‍ സ്‌കറിയയുടെ പ്രവൃത്തി സൈബര്‍ തീവ്രവാദമാണെന്ന പരാതിക്കാരന്റെ വാദത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണ് കോടതി നിര്‍ദേശം.പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തുകയും ഷാജന്‍ സ്‌ക്കറിയ തന്റെ യുട്യൂബ് ചാനലിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ഫിര്‍ദൗസ് കോടതിയെ സമീപിച്ചത്.
വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ സംഭവം: ഷാജന്‍ സ്‌കറിയയ്ക്കും ഗൂഗിള്‍ ഇന്ത്യയ്ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
