പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഓദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് വി കെ ശ്രീകണ്ഠനായി പ്രചാരണമാരംഭിച്ച് ഷാഫി പറമ്പിൽ എംഎൽഎ. കഴിഞ്ഞ തവണത്തേക്കാൽ വലിയ ഭൂരിപക്ഷത്തിൽ വി കെ ശ്രീകണ്ഠനെ വിജയിപ്പിക്കാൻ പ്രവർത്തിക്കണമെന്ന് ഷാഫി പ്രവർത്തകർക്ക് നിർദേശം നൽകി.കെപിസിസി സംഘടിപ്പിക്കുന്ന സമരാഗ്നി ജാഥയുടെ ഭാഗമായി മണ്ണാർക്കാട് നടന്ന കോൺഗ്രസ് മണ്ഡലം കൺവെൻഷനിടെയായിരുന്നു ഷാഫിയുടെ പ്രഖ്യാപനം. വർഗീയതയുടെ പേരിൽ രാജ്യം ആക്രമിക്കപ്പെടുമ്പോൾ, ഇന്ത്യ തിരിച്ചുവരണമെങ്കിൽ കോൺഗ്രസ് ജയിക്കണം. ഇതിനായി വി കെ ശ്രീകണ്ഠനെ വിജയിപ്പിക്കണമെന്നും പരിപാടിയിൽ ഷാഫി പറമ്പിൽ ആഹ്വാനം ചെയ്തു.മതത്തിന്റെയും വർഗീയതയുടെയും പേരിൽ നാടിനെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഇന്ത്യ തിരിച്ചുവരണമെങ്കിൽ കോൺഗ്രസ് തിരിച്ചുവരണം. രാജ്യത്തെ മതേതര ചേരിക്ക് വേണ്ടി കയ്യുയർത്താൻ വി കെ ശ്രീകണ്ഠൻ കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ പാർലമെൻ്റിനകത്ത് ഉണ്ടായിരിക്കേണ്ടത് ഈ നാടിന്റെ അനിവാര്യതയാണ്. അതിന് വേണ്ടി പ്രയത്നിക്കാൻ താനുൾപ്പടെയുള്ള പ്രവർത്തകർ തയ്യാറായിരിക്കണമെന്നും ഷാഫി പരിപാടിയിൽ പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് വി കെ ശ്രീകണ്ഠനായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പിൽ
