കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

Breaking

കൊല്ലം: കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സോളാര്‍ കേസില്‍ നടന്നത് ക്രൂരമായ ഗൂഢാലോചനയാണ്.

യുഡിഎഫിലേക്ക് മടങ്ങിവരാന്‍ നോക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല.ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുപോലെ ക്രൂരമായ വേട്ടയാടല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല.

ഒറ്റുകാരന്‍ ഗണേഷ് കുമാര്‍ സിപിഐഎമ്മിന് വേണ്ടി നടത്തിയ ഏറ്റവും ക്രൂരമായ രാഷ്ട്രീയ ഗൂഡാലോചനയും ദുരന്തവുമാണ് സോളാര്‍ കേസിലെ ഉമ്മന്‍ ചാണ്ടി സാറിനെതിരായ വ്യാജ ആരോപണങ്ങള്‍.

ജനങ്ങളുടെ മറുപടി പുതുപ്പള്ളി കൊണ്ട് തീരില്ലെന്നും ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഗണേഷ് കുമാര്‍ തയ്യാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *