കേരളം മുഴുവന്‍ കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്ക് നേരെയാണ് കേസ് എടുക്കേണ്ടത്: ഷാഫി പറമ്പില്‍

Breaking Kerala

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിന്റെ വീട്ടില്‍ കയറിയുളയുള്ള അറസ്റ്റ് ബോധപൂര്‍വ്വമായ പ്രകോപനമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ.പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശമാണ് നടന്നതെന്ന് വ്യക്തമാണ്.

മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് അറസ്റ്റിന് പിന്നിലെന്ന് പൊലീസ് തന്നെ വ്യക്തമാക്കി. നവഗുണ്ടാ സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങളില്‍ പിണറായി വിജയന്‍ ഇപ്പോഴും അസ്വസ്ഥനാണെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കലോത്സവ വേദിയിലുണ്ടായിരുന്ന വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, അവിടെ നിന്നും അറസ്റ്റ് ചെയ്തില്ല. അര്‍ഷോ മോഡല്‍ സമീപനം പൊലീസിന്റെ ഭാഗത്ത് നിന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ലെന്നും ഷാഫി പറമ്ബില്‍ പ്രതികരിച്ചു. നവഗുണ്ടാ സദസ്സ് പൊളിഞ്ഞതിന്റെ ചൊറിച്ചിലാണ് നടപടിക്ക് പിന്നില്‍.

വീട് വളഞ്ഞ് നടത്തിയ പോക്രിത്തരം അംഗീകരിക്കില്ല. 14 ജില്ലാ ആസ്ഥാനത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തും.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരിക്കലും അറസ്റ്റിനെ ഭയപ്പെടുന്നില്ല. പിണറായി വിജയന്‍ നരേന്ദ്ര മോദിക്ക് പഠിച്ച്‌ കഴിഞ്ഞു. കേരള മുഴുവന്‍ കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്ക് നേരെയാണ് കേസ് എടുക്കേണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടി രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഷാഫി പറമ്ബില്‍ പ്രതികരിച്ചു.തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിന്റെ വീട്ടില്‍ കയറിയുളയുള്ള അറസ്റ്റ് ബോധപൂര്‍വ്വമായ പ്രകോപനമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ.പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശമാണ് നടന്നതെന്ന് വ്യക്തമാണ്.

മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് അറസ്റ്റിന് പിന്നിലെന്ന് പൊലീസ് തന്നെ വ്യക്തമാക്കി. നവഗുണ്ടാ സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങളില്‍ പിണറായി വിജയന്‍ ഇപ്പോഴും അസ്വസ്ഥനാണെന്ന് ഷാഫി പറമ്ബില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കലോത്സവ വേദിയിലുണ്ടായിരുന്ന വ്യക്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, അവിടെ നിന്നും അറസ്റ്റ് ചെയ്തില്ല. അര്‍ഷോ മോഡല്‍ സമീപനം പൊലീസിന്റെ ഭാഗത്ത് നിന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ലെന്നും ഷാഫി പറമ്ബില്‍ പ്രതികരിച്ചു. നവഗുണ്ടാ സദസ്സ് പൊളിഞ്ഞതിന്റെ ചൊറിച്ചിലാണ് നടപടിക്ക് പിന്നില്‍.

വീട് വളഞ്ഞ് നടത്തിയ പോക്രിത്തരം അംഗീകരിക്കില്ല. 14 ജില്ലാ ആസ്ഥാനത്തും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തും.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരിക്കലും അറസ്റ്റിനെ ഭയപ്പെടുന്നില്ല. പിണറായി വിജയന്‍ നരേന്ദ്ര മോദിക്ക് പഠിച്ച്‌ കഴിഞ്ഞു. കേരള മുഴുവന്‍ കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്ക് നേരെയാണ് കേസ് എടുക്കേണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടി രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഷാഫി പറമ്ബില്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *