വടകര: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ. തന്റേത് ഉള്‍പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത വളരെ വൃത്തികെട്ട രീതിയില്‍ ആണ് യുഡിഎഫ് പ്രചാരണം. അത് അനുവദിക്കാനാകില്ലെന്നും ശൈലജ പറഞ്ഞു.‘വടകരയില്‍ പ്രചാരണം തുടങ്ങിയത് മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പാര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കൊവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിന് വലിയ പ്രചാരവും നല്കുന്നു’, അവര്‍ ചൂണ്ടിക്കാട്ടി