എസ്എഫ്ഐ നാളെ പഠിപ്പ് മുടക്കും

Kerala

എസ്.എഫ്.ഐ നാളെ രാജ്ഭവൻ വളയും. ഗവർണർ സർവകലാശാലകളെ തകർക്കുകയാണെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ രാജ്ഭവൻ വളയുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാതെ ആർ.എസ്.എസ് അനുകൂലികളെ നിയമിക്കുകയാണ് ഗവർണറെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ആരോപിച്ചു. ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും അർഷോ വ്യക്തമാക്കി.

എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന്റെ പരാമർശത്തിനെതിരെയും ആർഷോ രംഗത്തെത്തി. വിരുദ്ധമായ അഭിപ്രായമാണ് എസ്എഫ്ഐക്ക് ഉള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം ഇത് പറഞ്ഞതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കെ.സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്നും കെ.എസ്.യുവിനും എം.എസ്.എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും ആർഷോ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ആർ.എസ്.എസ് പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഗവർണറെന്നും സെനറ്റ് നോമിനേഷനിൽ കണ്ടത് അതാണെന്നും എസ്.എഫ്.ഐ ആരോപിച്ചു .

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശത്തിന് വിരുദ്ധമായ അഭിപ്രായമാണ് എസ്.എഫ്.ഐ ക്കുള്ളത്. യാതൊരു ആധികാരികതയുമില്ലാതെയാണ് അദ്ദേഹം പറഞ്ഞതെന്നും ആർഷോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *